ജോര്‍ജ്ജ് ഓര്‍വെല്‍


ജോര്‍ജ്ജ് ഓര്‍വെല്‍ എന്ന തൂലികാ നാമത്തില്‍ പ്രശസ്തനായ എറിക്ക് ആര്‍തര്‍ ബ്ലെയര്‍ (ജൂണ്‍ 25, 1903 - ജനുവരി 21, 1950) ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും സാമൂഹികനിരീക്ഷകനും ആയിരുന്നു. എല്ലാത്തരത്തിലുമുള്ള അധികാരസ്ഥാനങ്ങളോടുമുള്ള വെറുപ്പാണ് അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്ര. ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭാഷാലേഖകന്മാരില്‍ പ്രമുഖനായിരുന്ന ഓര്‍‌വെലിന്റെ രചനകളില്‍ സമൂഹസ്ഥിതിയുടെ കാച്ചിക്കുറുക്കിയ അനേകം ചിത്രീകരണങ്ങളുണ്ട്. ഏകാധിപത്യത്തെ വിമര്‍ശിച്ചെഴുതിയ 1984, ആനിമല്‍ ഫാം എന്നീ നോവലുകളുടെ പേരിലാണ് ഓര്‍‌വെല്‍ കൂടുതലും അറിയപ്പെടുന്നത്. ഇവ രണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ചവയാണ്. വല്യേട്ടൻ, ശീതയുദ്ധം തുടങ്ങിയ പ്രസിദ്ധമായ രാഷ്ട്രീയപ്രയോഗങ്ങളുടെ ഉപജ്ഞാതാവും ജോർജ്ജ് ഓർവെലാണ്.

കൂടുതല്‍ വായിക്കുക...