ഉത്തര്‍പ്രദേശ്


ഭാരതത്തില്‍, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീര്‍ണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ലഖ്‌നൗ ആണ്‌ തലസ്ഥാനം; കാണ്‍പൂര്‍, ഏറ്റവും വലിയ നഗരമാണ്‌. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങള്‍ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്, ഹര്‍ഷവര്‍ദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയില്‍ ചിലതാണ്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ താജ് മഹല്‍, തീര്‍ത്ഥാടനകേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തര്‍പ്രദേശില്‍ സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹര്‍ലാല്‍ നെഹ്രു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരണ്‍ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖര്‍, അടല്‍ ബിഹാരി വാജ് പേയ് തുടങ്ങിയ നേതാക്കള്‍ ഈ സംസ്ഥാനത്തെ ലോക്‌‌സഭാ മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്.

കൂടുതല്‍ വായിക്കുക...