ഇലക്ട്രോൺഋണചാർജ്ജുള്ള ഒരു ഉപാണവകണമാണ്‌ ഇലക്ട്രോൺ. ആന്തരഘടനയൊന്നുമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇതിനെ മൗലികകണങ്ങളിലൊന്നായി കണക്കാക്കുന്നു. ഇലക്ട്രോണിന്റെ നിശ്ചലപിണ്ഡം പ്രോട്ടോണിന്റേതിന്‌ 1836-ൽ ഒരു ഭാഗം മാത്രമാണ്‌. സ്പിൻവില പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ (ħ) പകുതിയായതിനാൽ ഇലക്ട്രോൺ ഒരു ഫെർമിയോൺ ആണ്‌. ഇലക്ട്രോണിന്റെ പ്രതികണമായ പോസിട്രോൺ വിപരീത ചാർജ്ജുകളുള്ളതും മറ്റുതരത്തിൽ സമാനമായതുമായ കണമാണ്‌. ഇലക്ട്രോണും പോസിട്രോണും തമ്മിൽ ഘട്ടനം നടക്കുകയാണെങ്കിൽ അവ വിസരിതമാവുകയോ കൂടിച്ചേർന്ന് ഗാമ രശ്മികൾ പുറപ്പെടുവിച്ച് ഇല്ലാതാവുകയോ ചെയ്യാം. ഒന്നാം തലമുറയിലെ ലെപ്റ്റോണുകളായ ഇലക്ട്രോണുകൾ ഗുരുത്വാകർഷണം, വിദ്യുത്കാന്തികബലം, ദുർബല അണുകേന്ദ്രബലം എന്നിവ വഴി പ്രതിപ്രവർത്തിക്കുന്നു. എല്ലാ ദ്രവ്യത്തെയും പോലെ ഇലക്ട്രോണുകളും ക്വാണ്ടം സ്വഭാവമായ കണികാ-തരംഗ ദ്വൈതസ്വഭാവം പ്രകടിപ്പിക്കുന്നു. അതിനാൽ അവയ്ക്ക് മറ്റ് കണങ്ങളുമായി ഘട്ടനം നടത്താനും പ്രകാശത്തെപ്പോലെ വിഭംഗനത്തിന്‌ വിധേയമാകാനും സാധിക്കുന്നു.
കൂടുതൽ വായിക്കുക...

ആസ്മശ്വാസനാളത്തില്‍ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താല്‍ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസ്സത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയപടിയിലെത്തിക്കാമെന്നതാണ് ആസ്മയെ സനാതന ശ്വാസതടസ്സ രോഗങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത്.

ജനിതകവും പാരിസ്ഥിതികവും തൊഴില്‍‌പരവും സാമൂഹികവുമായ ബഹുവിധഘടകങ്ങളുടെ പാരസ്പര്യമാണു ആസ്മയ്ക്ക് നിദാനം. ഇതു ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ല, എന്നാല്‍ ലക്ഷണങ്ങളെ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താനാവും. ശ്വാസനാളസങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളാണു മുഖ്യമായും ആസ്മയ്ക്കുള്ള ചികിത്സയില്‍ ഉപയോഗിച്ചുവരുന്നത്.

കൂടുതല്‍ വായിക്കുക...

എക്കൈനൊഡെർമാറ്റ.നട്ടെല്ലില്ലാത്ത കടൽജലജീവികളുടെ ഒരു ഫൈലമാണ് എക്കൈനൊഡെർമാറ്റ. ഘടനാപരമായ പല സമാനസവിശേഷതകളും പ്രകടിപ്പിക്കുന്ന ജീവികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടൽത്തീരങ്ങളിൽ സാധാരണ കാണപ്പെടുന്ന നക്ഷത്രമത്സ്യം, കടൽച്ചേന, കടൽ വെള്ളരി, ബ്രിട്ടിൽ സ്റ്റാർ, കടൽലില്ലി, ഫെതർ സ്റ്റാർ എന്നിവയെല്ലാം ഈ ഫൈലത്തിലെ പ്രാണനാശം സംഭവിച്ചിട്ടില്ലാത്ത പ്രതിനിധികളാണ്. മുള്ളുള്ള ത്വക്കോടുകൂടിയത് എന്ന് അർത്ഥം വരുന്ന ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് എക്കൈനൊഡെർമാറ്റ എന്ന വാക്കിന്റെ ഉത്ഭവം. കടൽച്ചേനകളുടെ തോടിനെ കുറിക്കുന്നതായി 1734-ൽ ജെ. റ്റി. ക്ലെയ്ൻ എന്ന ശാസ്ത്രകാരനാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. ക്ലെയ്ൻ ഉപയോഗിച്ച എക്കൈനൊഡെർമാറ്റ എന്ന പദം പിൽക്കാലത്ത് ഈ ഫൈലത്തിലെ എല്ലാ ജന്തുക്കളെയും സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചു. ഈ ഫൈലത്തിലെ ഹോളോത്തൂറിഡേ വർഗത്തിനൊഴികെ ബാക്കി എല്ലാ വർഗങ്ങൾക്കും ഈ പേരു യോജിച്ചതാണ്. ഹോളോത്തൂറിഡേ വർഗത്തിലെ ജീവികളിൽ ശൂലമയതൊലിയോ വലിയ ശരീരാവരണ ഫലകങ്ങളോ കാണാറില്ല.

കൂടുതൽ വായിക്കുക...