ജിദ്ദ


ചെങ്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു സൗദി അറേബ്യൻ നഗരമാണ് ജിദ്ദ. സൗദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ചരിത്രമുറങ്ങുന്ന ഈ നഗരം സ്ഥിതിചെയ്യുന്നത്. മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും റിയാദിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ പട്ടണവുമാണ് ജിദ്ദ. സാധ്യമെങ്കിൽ ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട നഗരമെന്ന് മുസ്‌ലിങ്ങൾ വിശ്വസിക്കുന്ന മക്കയിലേക്കുള്ള പ്രധാന വഴിയിലാണ്‌ ജിദ്ദയുടെ സ്ഥാനം. സൗദിയുടെ വാണിജ്യതലസ്ഥാനവും മധ്യപൂർവ്വദേശത്തെ ഒരു സമ്പന്നനഗരവുമാണ്‌ ജിദ്ദ.

കൂടുതല്‍ വായിക്കുക...