ഡോക്ടര്‍ ജോണ്‍സണ്‍


ഡോക്ടര്‍ ജോണ്‍സണ്‍ എന്നും അറിയപ്പെടുന്ന സാമുവല്‍ ജോണ്‍സണ്‍ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. ഗ്രബ് സ്ട്രീറ്റ് പത്രപ്രവര്‍ത്തകനായി ഉപജീവനം ആരംഭിച്ച് കവി, ഉപന്യാസകാരന്‍, ധാര്‍മ്മികചിന്തകന്‍, ആഖ്യായികാകാരന്‍, സാഹിത്യവിമര്‍ശകന്‍, ജീവചരിത്രകാരന്‍, എഡിറ്റര്‍, നിഘണ്ടുകാരന്‍ എന്നീ നിലകളില്‍ കാലാതിവര്‍ത്തിയായ സംഭാവനകള്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നല്‍കി. അടിയുറച്ച ആംഗ്ലിക്കന്‍ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന ജോണ്‍സണ്‍, ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകന്‍ എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്. ജോണ്‍സന്റെ ദീര്‍ഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെല്‍ എഴുതിയ 'സാമുവല്‍ ജോണ്‍സന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.

കൂടുതല്‍ വായിക്കുക...