മോഹന്‍ലാല്‍


മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍, സ്വാഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നട തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കിയും 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയും ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.

കൂടുതല്‍ വായിക്കുക...