ബുരിഡന്റെ കഴുത


തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന തത്ത്വചിന്തയിലെ ഒരു സങ്കല്പമാണ് ബുരിഡന്റെ കഴുത. വിശന്നിരിക്കുന്ന ഒരു കഴുതയെ, ഒരേ വലിപ്പവും ഗുണവുമുള്ള രണ്ടു വൈക്കോല്‍ കെട്ടുകള്‍ക്കു നടുവില്‍ നിറുത്തിയാല്‍, അതില്‍ ഒന്നിനുപകരം മറ്റൊന്നിനെ തെരഞ്ഞെടുക്കാന്‍ യുക്തിബദ്ധമായ ന്യായമൊന്നും കാണാനാകാത്തതിനാല്‍ ഏതുകെട്ടില്‍ നിന്ന് തിന്നണമെന്ന് തീരുമാനിക്കാനാകാതെ അത് വിശന്നുമരിക്കുമെന്നാണ് ഇവിടെ സങ്കല്പം. പതിനാലാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ജീന്‍ ബുരിഡന്‍ എന്ന തത്ത്വചിന്തകന്റെ പേരാണ് ഈ വിരോധാഭാസത്തിന് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വായിക്കുക...