കേരളം


കിഴക്കും തെക്കുമായി തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതല്‍ 121 കിലോ മീറ്റര്‍ വരെ വീതിയുള്ള കേരളത്തിന്റെ അതിര്‍ത്തികള്‍. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന (നാഗര്‍ കോവില്‍, കന്യാകുമാരി താലൂക്കുകള്‍ ഒഴികെയുള്ള) തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണ കര്‍ണ്ണാടകത്തിലെ കാസര്‍ഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപീകരിച്ചത്. വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വായിക്കുക...