മുതുവാന്‍കേരളത്തിലെ ഒരു ആദിവാസിഗോത്രമാണ്‌‌ മുതുവാന്‍ അഥവാ മുതുവാന്മാര്‍. ഇവരുടെ മുന്‍ഗാമികള്‍ മദുരരാജാവിന്റെ ആശ്രിതരായിരുന്നു എന്നും ശ്രീരാമന്‍റേയും സീതയുടേയും തോഴന്മാരായിരുന്നു എന്നും ഇവര്‍ വിശ്വസിക്കുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന സമൂഹമാണ്‌ മുതുവാന്‍. ഏറെ നേരത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷമേ മുതുവാന്മാര്‍ പുറത്തുനിന്നുള്ളവരുമായി അടുക്കുകയുള്ളൂ. 2001-ലെ കാനേഷുമാരി പ്രകാരം ഇവരുടെ ജനസംഖ്യ 21,000 നും 32,000നും ഇടക്കു വരും.

കൂടുതല്‍ വായിക്കുക...