
പതിനേഴാം നൂറ്റാണ്ടില്‍ നെതര്‍ലന്റ്സില്‍ ജീവിച്ചിരുന്ന ഒരു തത്ത്വചിന്തകനായിരുന്നു ബറൂക്ക് സ്പിനോസ. അനുഗൃഹീതന്‍ എന്നര്‍ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനില്‍ ബെനഡിക്ട് എന്നാണ്. പോര്‍ത്തുഗീസ് യഹൂദപശ്ചാത്തലമുള്ള കുടുംബത്തിലാണ് സ്പിനോസ ജനിച്ചത്. ഏറെ ശാസ്ത്രീയ ചായ്വ് കാട്ടിയ സ്പിനോസയുടെ ചിന്തയുടെ പരപ്പും പ്രാധാന്യം അദ്ദേഹത്തിന്റെ മരണത്തിന് വര്‍ഷങ്ങള്‍ക്കുശേഷമാണ് പരക്കെ അംഗീകരിക്കപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനും ആധുനിക ബൈബിള്‍ നിരൂപണത്തിനും പശ്ചാത്തലമൊരുക്കിയ സ്പിനോസ, പതിനേഴാം നൂറ്റാണ്ടിലെ വലിയ യുക്തിചിന്തകന്മാരില്‍ ഒരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു.
കൂടുതല്‍ വായിക്കുക...
കൂടുതല്‍ വായിക്കുക...