മൈക്കലാഞ്ജലോ


മൈക്കലാഞ്ജലോ എന്ന ഒറ്റപ്പേരില്‍ സാധാരണ അറിയപ്പെടുന്ന മൈക്കലാഞ്ചലോ ഡി ലോഡോവികോ ബുഓണറോട്ടി സിമോണി, ഇറ്റാലിയന്‍ ശില്‍‌പിയും ചിത്രകാരനും കവിയും നിര്‍മ്മാണവിദഗ്ദ്ധനും ആയിരുന്നു. കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താന്‍ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളില്‍ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും തികവും കണക്കിലെടുത്ത്, അദ്ദേഹത്തെ തന്റെ സമകാലീനവും എതിരാളിയും മറ്റൊരു ഇറ്റലിക്കാരനുമായിരുന്ന ലിയോനാര്‍ഡോ ഡാവിഞ്ചിക്കൊപ്പം, തികവുറ്റ രണ്ടു നവോത്ഥാനനായകന്മാരില്‍ ഒരാളായി പരിഗണിച്ചുവരുന്നു. ദീര്‍ഘമായ ജീവിതത്തിനിടെ വിവിധരംഗങ്ങളില്‍ മൈക്കലാഞ്ചലോ നല്‍കിയ സംഭാവനകള്‍ക്ക് കണക്കില്ല; അദ്ദേഹത്തിന്റേതായും അദ്ദേഹത്തെക്കുറിച്ചും ഉള്ള കരടുകളുടേയും കത്തിടപാടുകളുടേയും സ്മരണകളുടേയും ബഹുലതകൂടി കണക്കിലെടുത്താല്‍, പതിനാറാം നൂറ്റാണ്ടിലെ കലാനായകന്മാരില്‍ ഏറ്റവുമേറെ രേഖകള്‍ അവശേഷിപ്പിച്ചുപോയത് അദ്ദേഹമാണെന്ന് സമ്മതിക്കേണ്ടിവരും.

കൂടുതല്‍ വായിക്കുക...