ഉബുണ്ടു


പ്രമുഖ ലിനക്സ് വിതരണമായ ഡെബിയന്‍ ഗ്നു/ലിനക്സ് ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. വളരെയധികം ജനപ്രീതിയാര്‍ജ്ജിച്ച ഒരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കന്‍ വ്യവസായിയായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ്‌ ഉബുണ്ടുവിന് പിന്തുണ നൽകുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്വചിന്തയില്‍ നിന്നും സൃഷ്ടിച്ചതാണ്.

കൂടുതല്‍ വായിക്കുക...