ഡെല്‍ഹി


ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹി ഉള്‍പ്പെടുന്ന സംസ്ഥാനമാണ്‌ ഡെല്‍ഹി അഥവാ ദില്ലി. 1.7 കോടി ജനസംഖ്യയുള്ള ഡെല്‍ഹി, ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്‌. ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം എന്നാണ്‌‍. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ പ്രത്യേക പദവിയാണ്‌ ഡെല്‍‍ഹി‍ക്കുള്ളത്‌. ന്യൂ ഡെല്‍ഹി, ഡെല്‍ഹി, ഡെല്‍ഹി കന്റോണ്‍‌മെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ്‌ ഡല്‍ഹി സംസ്ഥാനം. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിര്‍മ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ദില്ലിയിലെ ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌.

കൂടുതല്‍ വായിക്കുക...