പൂച്ചമനുഷ്യര്‍ വളര്‍ത്തുന്ന ഒരു ഓമനമൃഗമാണ്‌ പൂച്ച (ഇംഗ്ലീഷ്: Cat/House Cat, ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus) എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളര്‍ത്തുന്നത്. പൂച്ചക്ക് മനുഷ്യനുമായി 9,500-ഓളം വര്‍ഷത്തെ ബന്ധമുണ്ട്. 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളില്‍ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകള്‍ എന്നു കരുതുന്നു. മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ (64 കിലോ ഹേര്‍ട്സ് വരെ) പൂച്ചയ്ക്ക് കേള്‍ക്കാനാകും. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകള്‍ അനുസരിക്കുന്ന രീതിയില്‍ പരിശീലിപ്പിക്കുവാന്‍ സാധിക്കും. ലളിതമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനും ചില പൂച്ചകളെക്കൊണ്ട് സാധിച്ചിട്ടുണ്ട്.

കൂടുതല്‍ വായിക്കുക...