ഹ്യൂസ്റ്റണ്‍ (ടെക്സസ്)



അമേരിക്കന്‍ ഐക്യനാടുകളിലെ നഗരങ്ങളില്‍ വച്ച് വലിപ്പത്തില്‍ നാലാം സ്ഥാനത്തുള്ളതും ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവുമാണ്‌ ഹ്യൂസ്റ്റണ്‍ . 2006ലെ കണക്കെടുപ്പുപ്രകാരം ഈ നഗരത്തില്‍ 600 ചതുരശ്രമൈല്‍ (1,600 കി.മീ²). പ്രദേശത്ത് 2.14 ദശലക്ഷം ആളുകള്‍ വസിക്കുന്നു. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനവും 5.6 ദശലക്ഷം ജനങ്ങള്‍ വസിക്കുന്നതും അമേരിക്കയിലെ ഏറ്റവും വലിയ ആറാമത്തെ മഹാനഗര (മെട്രോപ്പോളിറ്റന്‍) പ്രദേശവുമായ ഹ്യൂസ്റ്റണ്‍–ഷുഗര്‍ലാന്‍ഡ്–ബേടൗണ്‍ മെട്രോപ്പോളീറ്റന്‍ പ്രദേശത്തിന്റെ സാമ്പത്തിക കേന്ദ്രവുമാണ്‌ ഹ്യൂസ്റ്റണ്‍. 1836 ഓഗസ്റ്റ് 30ന്‌ സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാന്‍ അല്ലെനും ജോണ്‍ കിര്‍ബി അല്ലെനും ബഫല്ലോ ബയൂവിന്റെ തീരപ്രദേശങ്ങളില്‍ ഹ്യൂസ്റ്റന്‍ സ്ഥാപിച്ചു. 1837 ജൂണ്‍ 5ന്‌ ഇതൊരു നഗരമായി ഇന്‍കോര്‍പ്പറേറ്റ് ചെയ്തു. ഈ അവസരത്തില്‍ അന്നത്തെ ടെക്സസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റും ജസീന്തോ യുദ്ധം നയിച്ച മുന്‍ ജനറലുമായ സാം ഹ്യൂസ്റ്റന്റെ നാമം നഗരത്തിനു നല്‍കുകയായിരുന്നു.

കൂടുതല്‍ വായിക്കുക...