ആന



പാക്കിഡെര്‍മാറ്റ (Pachydermata) എന്ന സസ്തനികുടുംബത്തില്‍ (Mammalia) ഉള്‍പ്പെടുന്ന ജീവിയാണ് ആന. പ്രോബോസിഡിയ (Proboscidea) എന്ന ജന്തുവംശത്തില്‍ ഇന്നു വംശനാശം നേരിടാതെ ഭൂമിയില്‍ കഴിയുന്ന ഏക ജീവിയുമാണു് ആ‍നകള്‍. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങള്‍ നിലവിലുണ്ട്: ആഫ്രിക്കന്‍ ബുഷ് ആന, ആഫ്രിക്കന്‍ കാട്ടാന (ഈയടുത്ത കാലം വരെ രണ്ടും ആ‍ഫ്രിക്കന്‍ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്), ഏഷ്യന്‍ ആന(ഇന്ത്യന്‍ ആന എന്നും അറിയപ്പെടും). മറ്റു വംശങ്ങള്‍ പതിനായിരം വര്‍ഷം മുന്‍പ് അവസാനിച്ച ഹിമയുഗത്തിനു ശേഷം നാമാവശേഷമായിപ്പോയി. അടുത്തിടെയായി കേരളത്തില്‍ നിരവധി ആനകള്‍ ഇടഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.