ലാറി ബേക്കര്‍ലാറി ബേക്കര്‍ യഥാര്‍ത്ഥ പേര് ലോറന്‍സ് ബേക്കര്‍ (ഇംഗ്ലീഷ്: Laurence Baker)( 1917 മാര്‍ച്ച് 2, ബെര്‍മിങ്‌ഹാം, ഇംഗ്ലണ്ട്‌ - 2007 ഏപ്രില്‍ 1 തിരുവനന്തപുരം, കേരളം) . “ചെലവു കുറഞ്ഞ വീട്‌“ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശില്‍പിയാണ്‌. ഇംഗ്ലണ്ടില്‍ ജനിച്ചെങ്കിലും ഇന്ത്യന്‍ പൗരത്വമെടുത്ത ബേക്കര്‍ കേരളത്തെ തന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാല്‍ മനോഹരവുമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം, നിര്‍മ്മാതാക്കള്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിലൊരാളാണ്‌. ബേക്കറിന്റെ പാത പിന്തുടര്‍ന്ന് നിരവധി വീടുകള്‍ പല നിര്‍മ്മാതാക്കളും പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കര്‍ രീതി എന്ന് പേരു വരത്തക്കവണ്ണം സമ്പുഷ്ടമാണ് ആ വാസ്തുശില്പരീതി. 1990-ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. ഭാര്യ എലിസബത്താണ്. മക്കള്‍ വിദ്യ, തിലക്, ഹൈഡി എന്നിങ്ങനെ മൂന്നുപേര്‍. അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്.