ചാലക്കുടിദേശീയപാത 47-ന് അരികിലായി തൃശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി (ഇംഗ്ലീഷ്:Chalakudy). ചാലക്കുടിയുടെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു. 144 കി.മീ നീളമുള്ള ചാലക്കുടിപ്പുഴ,ഇന്ത്യയില്‍ വച്ചു തന്നെ എറ്റവും കൂടുതല്‍ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ്. ഈ നദിയിലെ മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയില്‍ വച്ചു തന്നെ എറ്റവും കൂടുതലാണ്.ചരിത്രപ്രധാനമായ ചാലക്കുടി, ഇന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങള്‍, പോട്ട, മുരിങ്ങൂര്‍ എന്നിവിടങ്ങളിലെ ക്രിസ്തീയധ്യാനകേന്ദ്രങ്ങള്‍, ചലച്ചിത്രതാരങ്ങള്‍ എന്നിവ മൂലമാണ് പ്രസിദ്ധമായിരിക്കുന്നത്.