കാവേരി



കാവേരി നദി (കന്നട: ಕಾವೇರಿ, തമിഴ്: காவிரி, Cauvery എന്നും Kaveri ഇംഗ്ലീഷില്‍ എഴുതാറുണ്ട്) ദക്ഷിണ ഭാരതത്തിലെ എറ്റവും വലിയ നദികളില്‍ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളില്‍ സ്ഥിതി ചെയ്യുന്ന തലകാവേരിയില്‍ നിന്ന് ഉദ്ഭവിക്കുന്നു. തെക്കന്‍ കര്‍ണാടകം, തമിഴ്‌നാട്ടില്‍ തഞ്ചാവൂര്‍ എന്നി സ്ഥലങ്ങളില്‍ കൂടി ഒഴുകി കാരൈക്കല്‍ പ്രദേശത്ത് ബംഗാള്‍ ഉള്‍കടലില്‍ പതിക്കുന്നു. ഹിന്ദുക്കള്‍, പ്രത്യേകിച്ചു ദ്രാവിഡര്‍ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാര്‍ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.