ബെഞ്ചമിന്‍ ബെയ്‌ലി


മലയാള അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിന്‍ ബെയ്‌ലി (ജനനം:1791 മരണം 1871 ഏപ്രില്‍ 3) ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയില്‍ ജനിച്ച അദ്ദേഹം ഒരു പ്രൊട്ടസ്റ്റന്റ് മിഷണറി സമൂഹവുമായി ബന്ധപ്പെട്ട് വേദപ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്തയാളാണ്‌.