രാജവെമ്പാല

കരയില്‍ ജീവിക്കുന്ന ഏറ്റവും നീളമേറിയ വിഷനാഗമാണ്‌ രാജവെമ്പാല (Ophiophagus hannah)[1] പൂര്‍ണ്ണവളര്‍ച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം (എകദേശം 5.5. മീറ്റര്‍) നീളം വന്നേയ്ക്കും. ന്യൂറോടോക്സിന്‍ ഗണത്തില്‍ പെടുന്ന രാജവെമ്പാലയുടെ വിഷത്തിനു ഒരു ശരാശരി മനുഷ്യനെ പതിനഞ്ചുമിനുറ്റുകളില്‍ കൊല്ലുവാനുള്ള കഴിവുണ്ടു്. വിഷനാഗങ്ങളടക്കം മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ Ophiophagus എന്ന പദം സൂചിപ്പിക്കുന്നതു്. രാജവെമ്പാലയുടെ ആംഗലേയനാമമായ King Cobra എന്ന പേരില്‍ നിന്നും പ്രസ്തുതഉരഗം, മൂര്‍ഖന്‍ (Naja naja) പാമ്പുകളില്‍ വലിയതെന്നുള്ള ധാരണ പൊതുവായിട്ടുണ്ടു്. നജാ കുടുംബത്തില്‍ പെടുന്ന പാമ്പുകളെ പോലെ പത്തി വിടര്‍ത്തുവാന്‍ കഴിയുന്നതൊഴികെ മൂര്‍ഖനുമായി യാതൊരു സാമ്യവും രാജവെമ്പാലയ്ക്കില്ല.

കൂടുതല്‍..