മോസില്ല ഫയര്‍ഫോക്സ്



സൗജന്യമായി ലഭിക്കുന്ന ഒരു സ്വതന്ത്ര വെബ് ബ്രൗസര്‍ ആണ് മോസില്ല ഫയര്‍ഫോക്സ്. മോസില്ല കോര്‍പ്പറേഷനാണ് നൂറുകണക്കിന് സന്നദ്ധ പ്രോഗ്രാമര്‍മാരുടെ സഹായത്തോടെ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. 2009 ജനുവരിയിലെ കണക്കനുസരിച്ച് ലോകത്ത് 21.53% ഉപയോക്താക്കള്‍‍ ഫയര്‍ഫോക്സ് ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനു ശേഷം ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഇതു തന്നെ. ടാബുകള്‍ ഉപയോഗിച്ചുള്ള ബ്രൗസിങ്ങ് സംവിധാനം, സ്പെല്‍ചെക്കര്‍, ലൈവ് ബുക്ക്മാര്‍ക്കിംഗ്, ഡൗണ്‍ലോഡ് മാനേജര്‍, ഗൂഗിള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ സംവിധാനം മുതലായവ ഇതിലുണ്ട്. ഇതു കൂടാതെ മറ്റു കമ്പനികളും, പ്രോഗ്രാമറുകളും നല്‍കുന്ന 2000-ല്‍ അധികം പ്ലഗ്ഗിന്നുകളും ഫയര്‍ഫോക്സില്‍ ലഭ്യമാണ്‌.

കൂടുതല്‍ വായിക്കുക...