നൈട്രജന്‍



നിറം, മണം, രുചി എന്നിവ ഇല്ലാത്ത ഒരു മൂലകമാണ് നൈട്രജന്‍ അഥവാ പാക്യജനകം. സാധാരണ പരിതസ്ഥിതികളില്‍ ദ്വയാണുതന്മാത്രകളായി വാതകരൂപത്തിലാണ് ഇത് നില കൊള്ളുന്നത്. അന്തരീക്ഷവായുവിന്റെ 78.1% ഭാഗവും നൈട്രജനാണ്. ജീവനുള്ള കലകളിലേയും, അമിനോ അമ്ലങ്ങളിലേയും ഒരു ഘടകമാണ് നൈട്രജന്‍. അമോണിയ, നൈട്രിക് അമ്ലം, സയനൈഡുകള്‍ എന്നീ വ്യാവസായിക പ്രധാന്യമുള്ള സംയുക്തങ്ങളില്‍ നൈട്രജന്‍ അടങ്ങിയിരിക്കുന്നു.