ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേയുടേത് , ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കും ഓരോ വര്‍ഷവും ഈ റെയില്‍പ്പാതയിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു കമ്പനിയും കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യന്‍ റെയില്‍വേയുടെ കുത്തകയാണെന്നു പറയാം. 63,940 കിലോമീറ്ററോളം വരും ഈ തീവണ്ടിപ്പാതയുടെ നീളം.