ഇമ്മാനുവേല്‍ കാന്റ്




പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത ജര്‍മ്മന്‍ തത്ത്വചിന്തകനാണ് ഇമ്മാനുവേല്‍ കാന്റ്. പൊതുവേ, ആധുനികകാലത്തെ ഏറ്റവും ശ്രദ്ധേയനായ തത്ത്വചിന്തകനായി അദ്ദേഹം കണക്കാക്കപ്പെട്ടുപോരുന്നു. ശുദ്ധയുക്തിയുടെ വിമര്‍ശനത്തില്‍ താന്‍ അവതരിപ്പിച്ച സിദ്ധാന്തങ്ങളുടെ പ്രാധാന്യത്തെ സംഗ്രഹിച്ച് അദ്ദേഹം തന്നെ പറഞ്ഞത് അവ "തത്ത്വചിന്തയില്‍ ഒരു കോപ്പര്‍നിക്കന്‍ വിപ്ലവം സാധിച്ചു" എന്നാണ്. അദ്ദേഹത്തിന്റെ പ്രധാനകൃതിയായ "ശുദ്ധയുക്തിയുടെ വിമര്‍ശനം" യുക്തിയെക്കുറിച്ചുതന്നെയുള്ള ഒരന്വേഷണമാണ്. പരമ്പരാഗതമായ തത്ത്വമീമാംസയുടേയും ജ്ഞാനസിദ്ധാന്തത്തിന്റേയും നിശിതമായ വിമര്‍ശനവും ഈ വിഷയങ്ങളെക്കുറിച്ചുള്ള കാന്റിന്റെ നിലപാടുകളും അതില്‍ അടങ്ങിയിരിക്കുന്നു.

കൂടുതല്‍ വായിക്കുക...