പൗലോസ് അപ്പസ്തോലന്‍
പൗലോസ് അപ്പസ്തോലന്‍ അഥവാ തര്‍സൂസിലെ പൗലോസ് ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ പ്രചാരകന്‍മാരില്‍ ഒരാളായിരുന്നു. തര്‍സൂസില്‍ ജനിച്ച പൗലോസ്, പത്രോസ് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് അപ്പസ്തോലന്മാരെപ്പോലെ, യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല. അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകം അനുസരിച്ച്, ക്രിസ്തുമതത്തിലേക്ക് പൗലോസ് പരിവര്‍ത്തിതനായത്, ദമാസ്കസിലേക്കുള്ള യാത്രയില്‍ വഴിമദ്ധ്യേ, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദര്‍ശനം ലഭിച്ചതോടെയാണ്. തനിക്ക് സുവിശേഷം ലഭിച്ചത് മനുഷ്യരില്‍ നിന്നല്ല യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലില്‍ നിന്നാണ് എന്ന് പൗലോസ് അവകാശപ്പെട്ടിരുന്നു.

കൂടുതല്‍ വായിക്കുക...