ജാവ പ്രോഗ്രാമിങ് ഭാഷ



ജെയിംസ് ഗോസ്‌ലിങ്ങ്, ബില്‍ ജോയ് മുതലായവരുടെ നേതൃത്വത്തില്‍ സണ്‍ മൈക്രോസിസ്റ്റംസ്‌ വികസിപ്പിച്ചെടുത്ത ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയാണ്‌ ജാവ. ഇന്ന് വെബ് സെര്‍വറുകള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ഒട്ടനവധി ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ജാവ ഉപയോഗിക്കപ്പെടുന്നു. വെബ് പ്രോഗ്രാമിങിനാണ് കൂടുതല്‍ ഉപയോഗിക്കുന്നതെങ്കിലും, അതിലേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വിവിധോദ്ദേശ പ്രോഗ്രാമിങ് ഭാഷയാണിത്. കമ്പ്യൂട്ടറുകളില്‍ തന്നെ സെര്‍വറുകളിലും ക്ലൈന്റുകളിലും പ്രത്യേകം പ്രത്യേകം പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായ പ്രോഗ്രാമുകള്‍ സൃഷ്ടിക്കാന്‍ ജാവ ഉപയോഗപ്പെടുത്താം. ഇതിനുപുറമേ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനും ജാവ ഉപയോഗിക്കുന്നു.

കൂടുതല്‍ വായിക്കുക..