ഹജ്ജ്



ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദ്ദേശിച്ച മാതൃകയില്‍ മുസ്ലിംങ്ങള്‍ മതപരമായ അനുഷ്ഠാനമായി ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വര്‍ഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണിത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, അവരുടെ മകന്‍ ഇസ്മാഇല്‍ എന്നിവരുടെ ഓര്‍മകളും അവരുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ്‌ ഹജ്ജിലെ കര്‍മ്മങ്ങള്‍.

കൂടുതല്‍ വായിക്കുക...