ഇന്ത്യാചരിത്രം




ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതല്‍ക്കാണ്. ബി.സി. 3300 മുതല്‍ ബി.സി. 1300 വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പരന്ന് പുഷ്കലമായ സംസ്കാരമാണിത്. ബി.സി. 2600 മുതല്‍ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ സുവര്‍ണ്ണകാലം. വെങ്കലയുഗത്തിലെ ഈ ഭാരതീയസംസ്കാരം ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ ഇരുമ്പുയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു. മഹാജനപദങ്ങള്‍ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതില്‍ രണ്ട് മഹാജനപദങ്ങളില്‍ ക്രി.മു. 6-ആം നൂറ്റാണ്ടില്‍ മഹാവീരനും ഗൗതമ ബുദ്ധനും ജനിച്ചു. ഇവര്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ ശ്രമണിക തത്വശാസ്ത്രങ്ങള്‍ പ്രചരിപ്പിച്ചു.

കൂടുതല്‍ വായിക്കുക...