ബെംഗളൂരു


കര്‍ണ്ണാടകത്തിലെ തെക്കു കിഴക്കന്‍ സമതലങ്ങളിലാണു ബെംഗളൂരു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേര്‍ വസിക്കുന്നു. വലിയ വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയര്‍, എയ്റോസ്പേസ്, വാര്‍ത്താവിനിമയ സം‌വിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആസ്ഥാനനഗരം കൂടിയാണ്‌ ബാംഗ്ലൂര്‍. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നാണ്‌ ബാംഗ്ലൂര്‍ അറിയപ്പെടുന്നത്.

1500-കളില്‍ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെം‌പഗൗഡ ഒന്നാമനെയാണ്‌ ആണ്‌ ബാംഗ്ലൂരിന്റെ സ്ഥാപകനായി കണക്കാക്കുന്നത്. അദ്ദേഹം ഇവിടെ ഒരു കോട്ട പണിതുയര്‍ത്തുകയും അതിനെ വിജയനഗരസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത്‌ ബാംഗളൂര്‍ പടിഞ്ഞാറന്‍ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു.

കൂടുതല്‍ വായിക്കുക..