സാലിം അലി



സാലിം അലി(സാലിം മൊയ്സുദ്ദീന്‍ അബ്ദുള്‍ അലി, 1896 നവംബര്‍ 12 - 1987 ജൂലായ്‌ 27), ഇന്ത്യയിലെ വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ അടിസ്ഥാനമിട്ട ആളാണ്‌. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്‍. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്‍. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസരായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.


കൂടുതല്‍..