ഹമാസ്

ഇസ്രായേലില്‍ ‍നിന്ന് പലസ്തീന്‍ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് ഹമാസ് (Hamas). ഇസ്ലാമിക ചെറുത്തുനില്പു പ്രസ്ഥാനം എന്നര്‍ത്ഥംവരുന്ന "ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ" എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. ഇസ്രയേലിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കി ധര്‍മ്മാ‍ധിഷ്ഠിത പലസ്തീന്‍ രാജ്യം സ്ഥാപിക്കുകയാണ് ഹാമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതുകൊണ്ട് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു.

2006 ജനുവരിയില്‍ പലസ്തീന്‍ പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തനിച്ചു ഭൂരിപക്ഷം നേടിക്കൊണ്ട് ഹമാസ് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പില്‍ യു.എസിന്റെ കരിമ്പട്ടികയിലുള്ള സംഘടനതന്നെ വിജയം നേടിയത് നിര്‍ണ്ണായക രാഷ്ട്രീയസംഭവമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ പ്രസ്തുത തിരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ വിദ്വേഷത്തേക്കാള്‍ പലസ്തീനിലെ നിലവിലുള്ള ഭരണകൂടത്തിന്റെ അഴിമതിയായിരുന്നു ഹമാസ് വിഷയമാക്കിയത്.

കൂടുതല്‍..