ഫുട്ബോള്‍


ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ്‌ കാല്‍പന്തുകളി അഥവാ ഫുട്ബോള്‍. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകള്‍ തമ്മിലുളള മത്സരമാണിത്‌. ഗോള്‍ നേടുകയാണ്‌ ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോള്‍ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഏന്നാല്‍ ഇരു ടീമിലെയും ഗോള്‍‍കീപ്പര്‍മാര്‍ക്ക്‌ പന്തു കൈകൊണ്ടു തൊടാം. ഫുട്ബോള്‍ എന്ന പേരില്‍ അമേരിക്കയില്‍ മറ്റു ചില കളികളുമുണ്ട്‌ അതിനാല്‍ തെറ്റിദ്ധാരണ അവിടെ ഒഴിവാക്കാന്‍ സോക്കര്‍ എന്നും കാല്‍പന്തുകളി അറിയപ്പെടുന്നു.


കൂടുതല്‍..