മഹാഭാരതം

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതിയാണ് മഹാഭാരതം. ഇംഗ്ലീഷില്‍: The Mahābhārata ദേവനാഗിരിയില്‍:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌.ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളില്‍ ഒന്നാണ്‌ ഇത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേര്‍തിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു.വേദങ്ങള്‍ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങള്‍ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടര്‍ന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദ വ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇന്ന് കാണുന്ന രീതിയില്‍ ഇത് എത്തിച്ചേര്‍ന്നത് വളരെകാലങ്ങളായുള്ള കൂട്ടിച്ചേര്‍ക്കലുകളിലൂടെയാണ്. മഹാഭാരതം ആദിപര്വ്വത്തില് പറയുന്നത് 8800 പദ്യങ്ങള് മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാല് ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളര്ന്നു എന്നു കാണാം.. അതിനാല് അതിന്റെ തൊണ്ണൂറു ശതമാനവും പ്രക്ഷിപ്തഭാഗങ്ങളാണ്‌. ഗുപ്തകാലത്താണ് ഒരു പക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലുപ്പത്തില്‍ എത്തിയത്.

കൂടുതല്‍..