ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (ഇംഗ്ലീഷ്:The Andaman & Nicobar Islands, തമിഴ്: அந்தமான் நிகோபார் தீவுகள், ഹിന്ദി: अंडमान और निकोबार द्वीप) എന്നറിയപ്പെടുന്നത്‌. കേന്ദ്ര ഭരണ പ്രദേശമാണിത്. വെറും 8249 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികള്‍ക്കും,ശിലായുഗവാസികള്‍ ഇന്നും വസിക്കുന്നതുകൊണ്ട്‌ നരവംശ ശാസ്ത്രജ്ഞര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാകുന്നു. വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്‌ ഈ സ്ഥലം. ആദിവാസികളെ ഒഴിച്ചാല്‍ ഇവിടെ താമസിക്കുന്നവര്‍ ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ നിന്നും കുടിയേറിയവരാണ്‌. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്‌ ദ്വീപുകള്‍. മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുസ്ഥാനിയും ഇവിടെ ഒന്നിച്ചു കഴിയുന്നു. സിക്കും മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എല്ലാം കൈ കോര്‍ത്ത്‌ താമസിക്കുന്നു.

കൂടുതല്‍..